കൽപകഞ്ചേരി: കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ സ്പോർട്സ് അക്കാദമിയുടെ പത്താം വാർഷികത്തികത്തിൻ്റെ ഭാഗമായി സമീപ പഞ്ചായത്തുകളിലെ സ്കൂൾ കുട്ടികൾക്കായി എൽ.പി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി താരം അബ്ദു റഹീം കല്ലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ
ലത്തീഫ്, ദേവരാജൻ, സി.എ.ഒ മുഹമ്മദ് ചുങ്കത്ത്, വി.ടി.മാനു , ഫൈസൽ,
കെ. നാസർ, ജംഷിദ, ഉബൈദ്, അഷറഫ് എന്നിവർ സംസാരിച്ചു. 19 സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.