കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് റൂറൽ കോ-ഓ പ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും മെമ്പർമാർക്കുള്ള ലാഭവിഹിത വിതരണവും തിരൂർ അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ ഉദ്ഘാടനം ചെയ്തു. കൽപകഞ്ചേരി മൈൽസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.കെ. ബാവക്കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
മയ്യേരി ബാവ, കാടേങ്ങൽ
വിശ്വനാഥൻ നായർ, പി.കെ. മുഹമ്മദ്, നാസർ, ജംഷിദ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജീവകാരുണ്യ സംഘടനയായ ഷെൽട്ടർ കൽപകഞ്ചേരിക്ക് വീൽ ചെയറുകൾ നൽകി. സെക്രട്ടറി മഷ്ഹൂറ റിപ്പോർട്ട് അവതരിപ്പിച്ചു. എ. ആർ ഓഡിറ്റർ ഹാശ്മി, സൈഫു നിസ, കെ. ഷാജി, പി. സൈതുട്ടി, സുബൈർ മയ്യേരി , പി.കെ. കുഞ്ഞോൻ , അലവിക്കുട്ടി എന്നിവർ സംസാരിച്ചു. സി.പി. രാധാകൃഷ്ണൻ സ്വാഗതവും, അബ്ദുൽ ഗഫൂർ കാനാഞ്ചേരി നന്ദിയും പറഞ്ഞു.