കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് – കോട്ടക്കൽ റോഡിൽ ഈങ്ങേങ്ങൽ പടിയിൽ ബുള്ളറ്റ് സ്കൂട്ടറിൽ തട്ടി ലോറിക്കടിയിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. വരമ്പനാല അഞ്ചാംമൈൽ സ്വദേശി നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ ആണ് മരണപ്പെട്ടത്. 21 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് എതിർ ദിശയിൽ വരുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ച് ലോറിക്കടിയിലേക്ക് ഷാഹിൽ തെറിച്ചു വീഴുകയായിരുന്നു. യുവാവ് ലോറിക്കടിയിൽ കുടുങ്ങിയത് അറിയാതെ മീറ്ററോളം ലോറി മുന്നോട്ട് നീങ്ങി. നാട്ടുകാർ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും സ്കൂട്ടർ യാത്രികരും പരിക്കുകളോടെ ചികിത്സയിലാണ്