കൽപകഞ്ചേരി: മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ, കുറുകത്താണി തുഹ്ഫത്തുൽ ഇസ്ലാം മദ്രസ, മാങ്ങാട്ടിപറമ്പ് സുല്ലമുൽ ഇസ്ലാം മദ്രസ എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലികൾക്ക് സ്വീകരണം നൽകി മാവേലി. കുറുകത്താണി പൂന്തോട്ടപ്പടി സൗഹൃദ കൂട്ടായ്മയാണ് ഓണവും നബിദിനവും ഒരുമിച്ചെത്തിയ അവസരത്തിൽ ഇങ്ങനെയൊരു സ്വീകരണം നൽകി നാടിന്റെ ഐക്യം ഊട്ടിയുറപ്പിച്ചത്. സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ ചെയർമാൻ കമാൽ ഹനീഫ, കൺവീനർ റഫീഖ് പൂന്തോട്ടപ്പടി, സുനിൽ കാബ്ലി തുടങ്ങിയവർ നേതൃത്വം നൽകി.