
തിരൂർ: സമൂഹത്തിൽ ദൈവീക ബോധവും ധാർമിക ചിന്തയും വളർത്തി അധാർമികതക്കെതിരെയും, ലഹരി വിപത്തിനെതിരെയും പടപൊരുതണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം. എൽ. എ അഭിപ്രായപ്പെട്ടു. ഐ. എസ്. എം വെസ്റ്റ് ജില്ലാ റമദാൻ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ലഹരി ഉപയോഗം മൂലം സമൂഹത്തിൽ വളർന്നുവരുന്ന അക്രമങ്ങളും, കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമാണെന്നും എം. എൽ. എ അഭിപ്രായപ്പെട്ടു.സ്വാഗതസംഘം ചെയർമാൻ പി. കു ഞ്ഞുമുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. കെ. എൻ.എം. ജില്ലാ പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ ,ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, ഐ. എസ്. എം പ്രസിഡന്റ് മുബഷിർ കോട്ടക്കൽ, സെക്രട്ടറി ഫൈസൽ ബാബു സലഫി, ഉബൈദുല്ല താനാളൂർ, പി.സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു. വിവിധ സെക്ഷനുകളിൽ ഷരീഫ് മേലേതിൽ, ഡോ: എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഹക്കീം പറളി, ഡോ: സി.എം. സാബിർ നവാസ്, ഡോ:തഹ്സീൻ , അബ്ദുൽ ബാരി ബുസ്താനി, അലി ഷാക്കിർ മുണ്ടേരി, അൻസാർ നന്മണ്ട, നസീറുദ്ധീൻ റഹ്മാനി, ജാസിർ രണ്ടത്താണി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നജീബ് ബാബു കുറുകത്താണി, ലത്തീഫ് തിരൂർ, അബ്ദുൽ സലാം അൻസാരി, നിയാസ് കോട്ടക്കൽ, ശിഹാബ് മാസ്റ്റർ, ഫാറൂഖ് പനിച്ചിക്കൽ, സുനീർ കോഴിച്ചിന പ്രസംഗിച്ചു.