മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം പുത്തനത്താണി മണ്ഡലം കമ്മിറ്റി പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെയും, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം തിരൂർ താലൂക്ക് കമ്മിറ്റിയുടെയും സഹകരണത്തോടെ രക്തദാന കാമ്പ് നടത്തി. കടുങ്ങാത്തുകുണ്ട് ആമിന ഐ. ടി.ഐയിൽ ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് ഉദ്ഘാടനം ചെയ്തു. സി.കെ. ഹുസൈൻ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. “ഭക്ഷണവും ആരോഗ്യവും “എന്ന വിഷയത്തിൽ ന്യൂട്രീഷനിസ്റ്റ് എം.റുബ ഹെന്ന പ്രഭാഷണം നടത്തി. ബി.ഡി.കെ ജില്ല പ്രസിഡൻ്റ് കബീർ കാടാമ്പുഴ, കെ.എൻ.എം മണ്ഡലം സെക്രട്ടറി സി. അബ്ദുൽ ജബ്ബാർ, ഐ.എസ്.എം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം, എം.എസ്. എം മണ്ഡലം സെക്രട്ടറി നിഹാൽ മയ്യേരി എന്നിവർ സംസാരിച്ചു.