രണ്ടത്താണി: എ.എം.എൽ.പി സ്കൂൾ തോഴന്നൂർ വെസ്റ്റ് (കണക്കാംകുന്ന്) സ്കൂളിൽ പുതുതായി ആരംഭിച്ച പി.പി.കെ മെമ്മോറിയൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പോസ്റ്റർ മാനേജർ പി. മമ്മദ് കുട്ടിക്ക് നൽകി എച്ച്.എം താഹിറ ടീച്ചർ പോസ്റ്റർ പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, മലയാളം, പൊതു വിജ്ഞാനം മേഖലകളെ കുറിച്ച് പൊതുവായ ധാരണ കുട്ടികളില്‍ വളര്‍ത്തുക എന്നത് ടാലന്റ് ടെസ്റ്റിന്റെ പ്രധാന ലക്ഷ്യമാണ്. പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 777 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 555 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 333 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
സൗജന്യമായി ഹാപ്പി ഇംഗ്ലീഷ് (സ്പോക്കൺ ഇംഗ്ലീഷ്), ഹയ്യാ നതകല്ലം. (സ്പോക്കൺ അറബിക്), ഫൈന്റ് ദ ജീനിയസ് തുടങ്ങിയ പരിപാടികൾ വിജയകരമായി സ്കൂളിൽ നടന്നുവരുന്നുണ്ട്. എസ്.ആർ.ജി കൺവീനർ സുലൈഖ, സ്റ്റാഫ് സെക്രട്ടറി ഷരീഫ്, ഖലീൽ, ശഹീദ,മെഹ്റുബാൻ, നുഫൈല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.