വൈലത്തൂർ: എസ്.വൈ.എസ് സാന്ത്വനം കുറ്റിപ്പാല സർക്കിൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിപ്പാല ജി എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് വാർഡ് അംഗം സഫ് വാൻ പാപ്പാലി ഉദ്ഘാടനം ചെയ്തു. സോൺ സാന്ത്വനം സെക്രട്ടറി എം സി ശമീർ അധ്യക്ഷത വഹിച്ചു. പീഡിയാട്രിഷൻ ഡോ. ബദർ കെ ടി ഒ, ദന്തരോഗ വിഭാഗം ഡോ. ജംഷീർ
ജനറൽ മെഡിസിൻ ഡോ. നസീബ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
സൗജന്യ മരുന്ന് വിതരണവുമുണ്ടായി.
ബഷീർ മാസ്റ്റർ ക്ലാരി ഉദ്ബോധന പ്രസംഗം നടത്തി.
സർക്കിൾ ഭാരവാഹികളായ ഹൈദർഅലി മുസ് ലിയാർ, എം അബ്ദുൽ അസീസ്,
ശഫീഖ് മണ്ണിങ്ങൽ, ഉസ്മാൻ കുറുക,
ഖാലിദ് കുറുകത്താണി, അബ്ദുൽ കരീം സഖാഫി
തുടങ്ങിയവർ സംബന്ധിച്ചു.