വൈലത്തൂർ: കാവപ്പുര മഖ്ദൂമിയ്യ സഹ്റത്തുൽ ഖുർആൻ പ്രീ സ്‌കൂളിൽ സീ ക്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു. വൈലത്തൂർ കെ പി എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് മലപ്പും വെസ്റ്റ് ജില്ലാ പ്രസിഡൻറ് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ പി ലിയാഖത്തലി അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റഷീദ് ഓമച്ചപ്പുഴ, ശാഫി കാളാട്, സുഹൈൽ ആദ്യശ്ശേരി, മഖ്ദൂമിയ്യ മുദർരിസ് മുഹമ്മദ് ജലാൽ സഖാഫി, സദർ മുഅല്ലിം സിദ്ദീഖ് സഅദി ചിറക്കൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹാഷിർ നിസാമി, പി സൈതലവി മുസ് ലിയാർ, മുഹ്സിൻ തങ്ങൾ, അബ്ദുർറഹ്മാൻ സഖാഫി സംബന്ധിച്ചു. മാനേജർ ഒ മുഹമ്മദ് സ്വാഗതവും നൗഫൽ ഒലിയിൽ നന്ദിയും പറഞ്ഞു.