കോട്ടക്കൽ: വാളക്കുളം പള്ളേരി മൻസൂറിന്റെ ഭാര്യ മുബഷിറയാണ് മരിച്ചത്. ബുധനാഴ്ച രാത്രി യാണ് ദേശീയപാതയിൽ നിന്ന് സർവീസ് റോഡ് വഴി മമ്മാലി പടിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടം ഉണ്ടായത്, അപകടത്തിൽ മൻസൂറിനും പരിക്കേറ്റിരുന്നു.
കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് മുബഷിറ മരണപ്പെട്ടത്.