രണ്ടത്താണി: എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൽപകഞ്ചേരി പഞ്ചായത്ത് കുണ്ടൻച്ചിന യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് യൂണിറ്റ് സെക്രട്ടറി സുലൈമാൻ കാലടി അധ്യക്ഷനായി. 500 ലധികം മെമ്പർഷിപ്പുകൾ ചേർത്ത് കുണ്ടൻച്ചിന യൂണിറ്റ് തിരൂർ മണ്ഡലത്തിൽ മികച്ച സ്ഥാനവും പഞ്ചായത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മുൻ സന്തോഷ് ട്രോഫി കേരള താരവും നിലവിൽ റെയിൽവേ താരവുമായ അബ്ദുറഹീം മുഖ്യ അതിഥിയായി. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി സ്വാഗതം പറഞ്ഞു . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വഹീദ, വൈസ് പ്രസിഡൻ്റ് അടിയാട്ടില്‍ ബഷീർ, കോട്ടയിൽ ലത്തീഫ്, ഇസ്മായിൽ, എൻ കുഞ്ഞാപ്പു , ഖാലിദ് ചോലയിൽ, ഹുസൈൻ, കുഞ്ഞിമൂസ, നാസർ പറമ്പാട്ട്,ഉനൈസ് കെ.പി സംസാരിച്ചു