പുത്തനത്താണി: തകർന്നു തരിപ്പണമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15,16 വാർഡിലൂടെ കടന്നു പോകുന്ന ഉമ്മർപ്പടി – കല്ലിങ്കൽ പറമ്പ് റോഡ് നന്നാക്കണമെന്ന് ആവിശ്യപ്പെട്ട് പി.ഡി.പി ഉമ്മർ പടി മേഖലാ കമ്മിറ്റി കമ്മിറ്റി ഉപവാസ സമരം നടത്തി. പി.ഡി.പി മണ്ഡലം പ്രസിഡന്റ് ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. പി.ഡി.പി കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പള്ളിമാലിൽ അധ്യക്ഷത വഹിച്ചു.
പി.ഡി.പി ഉമ്മർ പടി മേഖല സെക്രട്ടറി മൊയ്തീൻ എന്ന മാനുപ്പ ചിന്നൻ പടി ഉപാസം നടത്തി. സമീപത്തെ കല്ലിങ്കൽ പറമ്പ് സ്കൂളിലേക്ക് വിദ്യാർഥികൾ വരുന്ന പ്രധാന റോഡാണ്.
അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായിരിക്കുകയാണ് ഈ റോഡ്. കൂടാതെ കാവുംപടി ഭാഗത്തുനിന്ന് ദേശീയപാത അതിരുമടയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. സെക്രട്ടറി. എ.പി സക്കീർ, മനാഫ് പറമ്പിൽ, എം.കെ യൂസഫ്, കമറു ചിന്നം പടി, സിദ്ദീഖ്, ഷുക്കൂർ, കെ.എച്ച് ഹനീഫ എന്നിവർ സംസാരിച്ചു.