Homeലേറ്റസ്റ്റ്ഇൻസ്റ്റഗ്രാമിലൂടെ രാജ്യ വിരുദ്ധ പരാമർശം: മലപ്പുറം സ്വദേശി പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ രാജ്യ വിരുദ്ധ പരാമർശം: മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: ഇന്ത്യൻ സൈന്യത്തിനെതിരെ രാജ്യ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാരക്കുന്ന് ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീമിനെയാണ് (26) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്ത‌ത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് മുഹമ്മദ് ദേശ വിരുദ്ധ പരാമർശം നടത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എ. സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -