
ഇരിങ്ങാവൂർ: ഇരിങ്ങാവൂർ ജി.എം.എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി. ഒരു വർഷത്തെ അക്കാദമിക മികവുകൾ കുട്ടികൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന വനിതയായ ആയിഷക്കുട്ടിയെ ആദരിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഫസൽ അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ ഹംസഹാജി. കെ.പി ആശംസകൾ അർപ്പിച്ചു.പ്രധാന അധ്യാപകൻ കെ. ഷാജി സ്വാഗതവും, എസ്.ആർ. ജി കൺവീനർ മോളി എഫ്.ജെ നന്ദിയും പറഞ്ഞു. ബുഷ്‌റ, ഫസീല, ഷിജി, ഷംല, ജസീല, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.