ഇരിങ്ങാവൂർ: ഇരിങ്ങാവൂർ എ.എം.എൽ.പി സ്കൂൾ നോർത്ത് എൽ.എൽ.എസ് വിജയോത്സവവും സ്കൂൾ കുട്ടികൾക്കായി കരാട്ടെ കോച്ചിങ് ക്ലാസും ആരംഭിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീദേവി പ്രാകുന്ന് ഉദ്ഘാടനം ചെയ്തു. കരാട്ടെ കോച്ചിങ് ക്ലാസ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രവീൺ ഉദ്ഘാടനം ചെയ്‌തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പ്രധാന അധ്യാപിക രഹ്‌ന, പി.ടി.എ പ്രസിഡന്റ് സഫ് വാൻ, സ്കൂൾ വെൽഫെയർ ചെയർമാൻ മുഹമ്മദ് ചേനാത്ത്, മുൻ മെമ്പർ ഉണ്ണികൃഷ്ണൻ, ഉബൈദ് ചാണയിൽ ഉണ്ണിയേട്ടൻ,
മാനേജർ പ്രധിനിധി ബാബു പാറമ്മൽ, അർജുൻ എന്നിവർ സംസാരിച്ചു.