Homeപ്രാദേശികംഅധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെ.എസ്.ടി.യു

അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെ.എസ്.ടി.യു

വൈലത്തൂർ: ഭിന്നശേഷി ഉത്തരവിൽ വ്യക്തത വരുത്തി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന്  കെ.എസ്.ടി.യു താനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളീയ പൊതുസമൂഹം തള്ളി കളഞ്ഞ ജൻഡ്രൽ ന്യൂട്രൽ ആശയങ്ങൾ പാഠ്യപദ്ധതിയിൽ  ഒളിച്ചു കടത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സമ്മേളന പ്രമേയം ആവശ്യപെട്ടൂ. ഉച്ച ഭക്ഷണ ഫണ്ട്‌ അനുവദിക്കുക, ഡി.എ കുടിശിക നൽകുക, യൂണിഫോം വിതരണം കാര്യക്ഷമമാകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പൊന്മുണ്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന  സമ്മേളനം പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുണ്ടിൽ ഹാജറ സമ്മേളനo ഉദ്ഘാടനം ചെയ്തു. കെ.സ്.ടി.യു താനൂർ ഉപജില്ല പ്രസിഡന്റ് സി. അൻസാർ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൗഹർ മുനവർ അധ്യാപകരുമായി സംവദിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ് അവാർഡ്ദാനം നിർവഹിച്ചു. കെ.സ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ റഹീം കുണ്ടൂർ, ജില്ലാ ട്രഷറർ കെ.എം ഹനീഫ, ജില്ല സെക്രട്ടറി കെ.പി ജലീൽ, ടി.എ റഹീം, റഫീഖ് ചെറിയമുണ്ടം, ഉപജില്ല സെക്രട്ടറി എ. നൗഷാദ്, ഹസ്സൈന്നാർ മാസ്റ്റർ, എ. ശറഫുദ്ധീൻ, എ. നൗഫൽ, ടി.കെ ഷംസു മാസ്റ്റർ, ഹാജറ, ഫാത്തിമ, യാകൂബ് പലച്ചിറമാട്, കെ. നംഷീക്, എന്നിവർ നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -