തിരൂർ: അഗ്നിരക്ഷാസേനയുടെ ഫയർ സർവീസ് ദിനത്തോടനുബന്ധിച്ച് അഗ്നി രക്ഷാ സേന ഡയറക്ടർ ജനറലിൻ്റെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച തിരൂർ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. കെ.നസീർ, കെ.കെ. സന്ദീപ് എന്നിവരെയാണ് തിരൂർ അഗ്നി രക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ ഉപഹാരം നൽകി ആദരിച്ചത്. തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എ.എം.ഫാഹിദ് അധ്യക്ഷത വഹിച്ചു. അസി. സ്റ്റേഷൻ ഓഫീസർ അബ്ദുള്ള മണപ്പാട്ടിൽ, സീനിയർ ഫയർസ്റ്റേഷൻ ഓഫീസർമാരായ ടി. കെ.മദനമോഹനൻ ,വി.പി ഗിരീശൻ, എസ്.ലിംസി കുമാർ എന്നിവർ സംസാരിച്ചു